ഇന്ന് ഹര്‍ത്താല്‍... രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍, അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം

യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഇന്ന്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.
ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടും.
അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ലെന്നു പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























