യുഡിഎഫ് ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്, കൊച്ചിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു

കേരളസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കും എതിരേ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആദ്യ മണിക്കൂറില്‍ തന്നെ ബസുകള്‍ക്ക് നേരെ കല്ലേറ്. നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കല്ലേറുണ്ടായത്.
കൊച്ചിയില്‍ പാലാരിവട്ടത്ത സൂപ്പര്‍ഫാസ്റ്റിന് നേരെയും തിരുവനന്തപുരത്ത് ഡിപ്പോയില്‍ നിന്നും ഇറങ്ങുമ്പോഴുമായിരുന്നു കല്ലേറ്.സമാധാനപരമായ ഹര്‍ത്താലായിരിക്കും നിര്‍ബ്ബന്ധിപ്പിച്ച കടയടപ്പിക്കുകയോ ഗതാഗതം തടയുകയോ ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ വ്യക്തമാക്കിയിരുന്നു എങ്കിലും കല്ലേറ് ഉണ്ടായ സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചേക്കുമെന്ന് സൂചനയുണ്ട്.
കൊച്ചി പാലാരിവട്ടത്ത് ആലപ്പുഴയില്‍ നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിന് നേരെ പലാരിവട്ടത്ത് വെച്ചാണ് കല്ലേറ് കിട്ടിയത്. ജീവനക്കാരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തി.
കൊച്ചിയില്‍ ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുന്നുമുണ്ട്. തിരുവനന്തപുരത്തും ഹര്‍ത്താല്‍ കാര്യമായി പ്രതിഫലിക്കുന്നില്ലെങ്കിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























