മാങ്കാംകുഴിയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം; ഏഴുപേര്‍ അറസ്റ്റില്‍

മാങ്കാംകുഴി ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം. കെഎസ്ആര്‍ടിസി ബസും വര്‍ക്ക്‌ഷോപ്പിലേക്കു പോയ സ്വകാര്യബസും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
എസ്‌ഐയുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതോടെ പോലീസിനെ കൈയേറ്റം ചെയ്തതിന് ഏഴുപേരെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. ഇവിടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























