ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനുവിനെ പ്രതിചേര്‍ത്തതായി പ്രോസിക്യൂഷന്‍

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനുവിനെ പ്രതിചേര്‍ത്തതായി പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇയാളെ പ്രതി ചേര്‍ത്തതായി അറിയിച്ചത്. അതനുസരിച്ച് ഉദയഭാനുവിനെതരിെര അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
രാജീവ് വധത്തില്‍ ഉദയഭാനുവിന് വ്യക്തമായ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് രാജീവിന്റെ മകന്‍ അഖില്‍ കോടതിയില്‍ ഹരജി നല്‍കി. ഉദയഭാനുവിന്റെ ഭീഷണി നിലവിലുണ്ടായിരുന്നു എന്നും ഹരജിയില്‍ അഖില്‍ ചൂണ്ടിക്കാട്ടി. ഇതിന്റ അടിസ്ഥാനത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 23ലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ രാജീവിനെ ചിലര്‍ വധിച്ചത്. മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയെയും (ചക്കര ജോണി) കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും പൊലീസ് അറസ്റ്റു ചെയ്തതതിന് പിന്നാലെ, സി.പി ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha























