ഫിലിപ്പീന്‍സ് മേഖലയില്‍ കഴിഞ്ഞ ദിവസം മുങ്ങിയ കപ്പലിലെ ജീവനക്കാര്‍ക്കുവേണ്ടി ഇന്ത്യന്‍ നാവികസേന തിരച്ചില്‍ ആരംഭിച്ചു

ഫിലിപ്പീന്‍സ് മേഖലയില്‍ കഴിഞ്ഞ ദിവസം മുങ്ങിയ എം വി എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലിലെ ജീവനക്കാര്‍ക്കുവേണ്ടി നാവികസേന തിരച്ചില്‍ ആരംഭിച്ചു. രക്ഷാദൗത്യവുമായി ഇന്ത്യന്‍ നാവികസേനയുടെ വിമാനം ഇന്നു രാവിലെ ആറിനാണ് മനിലയില്‍ എത്തിയത്. കാറ്റു നിറച്ച് സഞ്ചരിക്കാവുന്ന റബര്‍ വള്ളവും അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയാല്‍ നല്‍കാന്‍ വെള്ളവും ഭക്ഷണവും മരുന്നും വിമാനത്തില്‍ കരുതിയിട്ടുണ്ട്.
കമാന്‍ഡര്‍ എം. രവികാന്താണ് ബോയിങ് പി-8ഐ എല്‍ആര്‍എംആര്‍ വിമാനം പറത്തുന്നത്. ഫിലിപ്പീന്‍സിലെ വിലമോര്‍ എയര്‍ബേസില്‍ നിന്നാണു തിരച്ചില്‍ ദൗത്യത്തിനു തുടക്കമിട്ടത്. കാണാതായ കപ്പലിന്റെ ക്യാപ്റ്റന്‍ രാജേഷ് നായര്‍ മലയാളിയാണ്. അപകടത്തില്‍പ്പെട്ട 16 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 10 പേര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍നടത്തുന്നത്.
ഇന്‍ഡോനേഷ്യയില്‍നിന്ന് നിക്കല്‍ അയിരുമായി ചൈനയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. നിക്കല്‍ അയിരിലെ ഈര്‍പ്പം അനുവദനീയ പരിധിയിലും കൂടിയതിനെ തുടര്‍ന്നുള്ള ഇളക്കത്തില്‍ കപ്പല്‍ ചെരിഞ്ഞതാണ് അപകട കാരണമെന്നാണു സൂചന.
https://www.facebook.com/Malayalivartha























