ഹര്‍ത്താലുകള്‍ക്കെതിരെ മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ച് പുരോഹിതന്റെ പ്രതിഷേധം

ജനജീവിതത്തെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തൃശൂരില്‍ വൈദികന്റെ പ്രതിഷേധം. തൃശൂര്‍ വൈലത്തൂര്‍ ഇടവക വികാരിയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഡോ ഡേവിസ് ചിറമേലാണ് മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ച് പ്രതിഷേധിച്ചത്. ഇടവകയിലെ ജനങ്ങളും പള്ളിക്കു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ മാര്‍ഗമായ ഹര്‍ത്താല്‍ കാലഹരണപ്പെട്ട സമരമാര്‍ഗമാണെന്ന് പ്രഖ്യാപിച്ചാണ് റവ. ഡോ.ഡേവീസ് ചിറമേലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടന്നത്. വൈലത്തൂര്‍ ഇടവക വികാരിയായ ഡേവിസ് ചിറമേല്‍ മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ചു കിടന്നാണ് ഹര്‍ത്താലിനെതിരെ സമരം നയിച്ചത്.
രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം. ഹര്‍ത്താല്‍ ദിനത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മറ്റ് സമര മാര്‍ഗങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നും ഡേവിസ് ചിറമേല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























