ജിഷ്ണു പ്രണോയ് കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് ഉദയഭാനുവിനെ മാറ്റണമെന്ന് പൊലീസ് റിപ്പോർട്ട്

ജിഷ്ണു പ്രണോയ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സി.പി ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.
നെഹ്റു കോളജില്‍ ദുരൂഹസാഹചര്യത്തില്‍ ജിഷ്ണു മരിച്ച സംഭവത്തില്‍ വീട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയത്.കേസില്‍ സി.പി ഉദയഭാനുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. .
https://www.facebook.com/Malayalivartha
























