സരിത നായരെ വിമര്‍ശിച്ച പെണ്‍കുട്ടിക്ക് എട്ടിന്റെ പണികിട്ടി...

സരിത നായരെ വിമര്‍ശിച്ച് പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലിട്ട വീഡിയോ വൈറലായെങ്കിലും അത് പെണ്‍കുട്ടികള്‍ക്ക് തന്നെ പാരയായിരിക്കുകയാണ്. ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പകരമായി ആളുകള്‍ ഇവരുടെ മുന്‍കാല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാപകമായി ഷെയര്‍ ചെയ്തു. ഇതില്‍ മനംനൊന്തു പൊട്ടിക്കരഞ്ഞു കൊണ്ടു പെണ്‍കുട്ടി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
എനിക്ക് ചോദിക്കാനും പറയാനും ആള്‍ക്കാരുണ്ട. ഞാന്‍ തെറ്റായ രീതിയില്‍ പണമുണ്ടാക്കിയിട്ടില്ല. പണ്ട് വൈറ്റിലയില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിരുന്നു. കാമുകനെന്നു പറഞ്ഞു വന്ന ഒരാള്‍ എന്നെ തേച്ചിട്ടു പോയി. മാസം 18,000 അധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ ബ്യൂട്ടി പാര്‍ലര്‍ നിര്‍ത്തേണ്ടി വന്നു.
സിനിമയിലും മറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണു ജീവിക്കുന്നത്. ഭാര്യ അത്ര പോരാ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരെ പ്രചരണം നടക്കുന്നത്. എനിക്ക് ഒരു ഫേസ്ബുക്ക് പേജു മാത്രമാണ് ഉള്ളത്. ഇപ്പോള്‍ വലിയ തോതിലുള്ള ആക്രമണമാണു നടക്കുന്നത് എന്നും ദയ അശ്വതി പറയുന്നു.
https://www.facebook.com/Malayalivartha
























