പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെങ്ങാനൂര്‍ വില്ലേജില്‍ മുട്ടയ്ക്കാട് ആയുര്‍വേദ ആശുപത്രിക്ക് പുറകുവശം സുമേഷ് ഭവനില്‍ ഉമേഷി(21)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂര്‍ ആഴാകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ വശീകരിച്ച് രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടിനടത്തുള്ള കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ട് നില്‍ക്കവെ കാണാതായെന്നുള്ള പിതാവിന്റെ പരാതിയില്‍ കോവളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, കോവളം എസ്.ഐ. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരെവെയാണ് ഉമേഷ് പെണ്‍കുട്ടിയുമായി പത്തനംതിട്ടയില്‍ ഒളിവില്‍ കഴിയുകയാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

https://www.facebook.com/Malayalivartha
























