വീണ്ടും സംസ്ഥാന വ്യാപകമായി പണിമുടക്കോ..?

യുഡിഎഫ് ഇന്നലെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയതിനുപിന്നാലെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്കുന്നുവെന്ന് വ്യാജപ്രചരണം. ഇന്നലത്തെ യുഡിഎഫ് ഹർത്താലിനിടെ തൃശൂർ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസ് ഡ്രൈവർ കൊല്ലപ്പെട്ടെന്നും ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്നുമാണ് വ്യാജവാർത്ത പ്രചരിച്ചത്.
ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയുമാണ് വ്യാജപ്രചരണം നടന്നത്. വിവരമറിഞ്ഞ് ആശയക്കുഴപ്പത്തിലായ ജനങ്ങൾ വിവിധയിടങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമായത്. "രണ്ടാം ശനിയാഴ്ച മുതൽ ദീപാവലി ദിനം വരെയുള്ള ദിവസങ്ങളിൽ 17ാം തീയതി മാത്രമാണ് അവധിയില്ലാത്തതെന്നും അന്നുകൂടി ആർക്കെങ്കിലും ഹർത്താൽ നടത്തിക്കൂടെ' എന്നുമുള്ള ട്രോളുകൾ കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























