ജയിലില്‍ കിടന്നപ്പോള്‍ നേര്‍ന്ന നേര്‍ച്ചയ്ക്കായി ദിലീപ് മലകയറുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് അയ്യപ്പ ദര്‍ശനത്തിനായി ശബരിമല കയറുന്നു. ജയിലിലായിരുന്ന സമയത്ത് താടിയും മുടിയും നീട്ടിവളര്‍ത്തി സ്വാമിയെപ്പോലെയാണ് കഴിഞ്ഞത്. പുറത്തിറങ്ങിയാല്‍ സിനിമാ അഭിനയത്തിന് മുമ്പ് ശബരിമലയിലെത്തുമെന്നാണ് ദിലീപ് നേര്‍ച്ച നേര്‍ന്നത്. പ്രാര്‍ത്ഥന പോലെ ദിലീപ് ജയില്‍ മോചിതനായി. ആ നേര്‍ച്ച സഫലമാക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ദിലീപ് മലചവിട്ടി സന്നിധാനത്തേക്ക് തിരിക്കുകയെന്നാണ് വിവരം. ഇതോടെ ആ സമയത്ത് മലയിറങ്ങുന്ന മുഖ്യമന്ത്രിയും അയ്യപ്പദര്‍ശനത്തിന് എത്തുന്ന നടനും നേര്‍ക്കുനേര്‍ കാണുമോയെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ഇരുവരും തുലാം ഒന്നിന് സന്നിധാനത്ത് ഉണ്ടാകുമെന്ന നിലയില്‍ നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെയാണ് ഇരുവരുടേയും കൂടിക്കാഴ്ചയുണ്ടാകുമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയിലും പലരും ഉന്നയിച്ചത്. എന്നാല്‍ ഇത് യാദൃച്ഛികമാണെന്നും ഇതിന് ഒരു സാധ്യതയും ഇല്ലെന്നുമാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം.
എണ്‍പത്തി അഞ്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ദിലീപ് അഭിനയ രംഗത്ത് വീണ്ട ഈ മാസം അവസാനത്തോടെ സജീവമാകും. 16 കോടി മുതല്‍ മുടക്കില്‍ ഗോഗുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രമായ കമ്മാര സംഭവത്തിന്റെ സെറ്റിലാണ് ദിലീപ് ആദ്യമെത്തുക. അതിന് മുമ്പ് ശബരിമല ദര്‍ശനം നിശ്ചയിക്കുകയും ഇന്ന് രാവിലെയോടെ ദര്‍ശനത്തിന് തിരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ദിലീപിനൊപ്പം മല ചവിട്ടാന്‍ ഫാന്‍സുകാരും ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ദിലീപ് ശബരിമലയ്ക്ക് പോവാനായി വ്രതമെടുത്തിലായിരുന്നു കുറച്ചുകാലമായി. ശബരിമലയ്ക്ക് പോയി വന്നതിന് ശേഷം താടി എടുത്ത ശേഷമായിരിക്കും കമ്മാര സംഭവത്തില്‍ ജോയിന്‍ ചെയ്യുക. ആലുവപ്പുഴയുടെ തീരത്തുള്ള തറവാട് വീട്ടില്‍ നിന്ന് കെട്ട് നിറച്ച് നാളെ് പുലര്‍ച്ചെ മല ചവിട്ടുമെന്നാണ് ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് ഇന്ന് രാത്രിയോടെ ദിലീപ് മലയിറങ്ങും. ചിത്രത്തിന്റെ ഷൂട്ടിംങ് വരെയുള്ള ദിവസങ്ങളില്‍ ആലുവയിലെ വീട്ടില്‍ തുടരാനാണ് നടന്റെ ആലോചന.
https://www.facebook.com/Malayalivartha


























