46 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വമ്പന്‍ പ്രോജക്ടുമായി മമ്മൂക്ക

46 വര്‍ഷം നീണ്ട സിനിമ ജീവിതത്തില്‍ തന്റെ ഏറ്റവും വലിയ പ്രോജക്ടുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. കേരള ചരിത്രത്തില്‍ വീരന്മാര്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമാങ്കം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് മാമാങ്കം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ ജീവിതം പറയുന്ന മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. 12 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം നവാഗതനായ സജീവ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്.
ഏറ്റവും പ്രസിദ്ധമായ മാമാങ്കം എന്ന ടൈറ്റില്‍ ഞങ്ങള്‍ക്ക് അനുവദിച്ചതിന് നവോദയയ്ക്ക് ഈ അവസരത്തില്‍ നന്ദി പറയുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ താരങ്ങളും ടെക്‌നീഷ്യന്മാരുമുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുന്നതാണ്. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ എന്ന് മമ്മൂക്ക ഫേസ് ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























