സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടുമെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടേണ്ടത് ആവശ്യമാണ്. വസ്തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊക്കെ മൊഴികളാണ് തങ്ങള്‍ക്കെതിരെയുള്ളത് എന്ന് മനസിലാക്കുന്നതിനും കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടണം.
റിപ്പോര്‍ട്ട് കിട്ടാന്‍ നിയമപരമായി എന്തു ചെയ്യാനാകുമെന്ന് നോക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























