ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. ഭൂമി കൈയേറി ഡി സിനിമാസ് നിർമാണം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ച് തൃശൂർ വിജിലൻസ് കോടതിയാണ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇതേതുടർന്ന് ത്വരിത പരിശോധന നടത്തിയ ശേഷമാണ് ഡി സിനിമാസ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തിയത്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചു. കേസ് 26ന് വീണ്ടും പരിഗണിക്കും.
ആരോപണം ഉയർന്നതിന് പിന്നാലെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും ഡി സിനിമാസിന്‍റെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























