വിജിലന്‍സ് റിപ്പോര്‍ട്ടുകളെല്ലാം അനുകൂലം... ഇനി ദിലീപിന് നല്ല കാലം, ഭൂമി കൈയേറ്റക്കേസില്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടന്ന നടന്‍ ദിലീപിന് ഇനി നല്ല ദിവസങ്ങളാകും.ദിലീപിനെതിരെ അനുകൂല നിലപാടുകളാണ് ഇപ്പോള്‍ വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി ആരോപണങ്ങള്‍ ദിലീപിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ദിലീപിന്റെ ഭൂമി കൈയേറ്റക്കേസില്‍ അനുകൂലമായ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചത് എന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഡിസിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദിലീപ് അറസ്റ്റിലായ ശേഷമാണ് ഡിസിനിമാസ് ഭൂമി പ്രശ്‌നം വീണ്ടും ഉയര്‍ന്നത്. മുമ്പ് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഭൂമി കൈയേറിയതല്ല എന്ന് വ്യക്തമായിരുന്നു. ദിലീപിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്.
പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫാണ് തിയേറ്റര്‍ നിര്‍മാണത്തിന് ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്.
ഈ റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 26ന് പരിഗണിക്കും. വിജിലന്‍സ് റിപ്പോര്‍ട്ട് അനുകൂലമാകുന്നു സ്ഥിതിയ്ക്ക് ഇനി ദിലീപിന് നല്ല കാലമാകും എന്നും വേണം പ്രതീക്ഷിക്കാന്‍.
https://www.facebook.com/Malayalivartha

























