ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു

കായൽ കൈയേറി റിസോർട്ട് പണിതെന്ന് ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഈ മാസം അവസാനം മുതൽ അവധി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് അവധിയെടുക്കുന്നത് എന്നാണ് കാരണമായി പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി അനൗദ്യോഗികമായി സംസാരിച്ചു.
മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച് ജില്ലാ കളക്ടർ നാളെ റിപ്പോർട്ട് നൽകാനാരിക്കെയാണ് മന്ത്രിയുടെ നീക്കം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha

























