വിവാഹം കഴിക്കുവാന്‍ പണം ആവശ്യപ്പെട്ട കാമുകന് വേണ്ടി പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗം

വിവാഹം കഴിക്കണമെങ്കില്‍ പണം ആവശ്യപ്പെട്ട കാമുകന് അത് കണ്ടെത്തി നല്‍കാനാവാതെ പെണ്‍കുട്ടി വിഷമിച്ചു. അവസാനം സ്വന്തം വൃക്ക വിറ്റ് പണം കണ്ടെത്താനാണ് ശ്രമിച്ചത്. അങ്ങനെ വൃക്ക വില്‍ക്കാനൊരുങ്ങിയ യുവതിയെ ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ഇടപെട്ട് രക്ഷിച്ചു. ബീഹാറിലെ ലഖിസാര സ്വദേശിയായ പെണ്‍കുട്ടിയാണ് ഇതിനായി ഡല്‍ഹിയിലേക്ക് എത്തിയത്.
കാമുകനെ വിവാഹം കഴിക്കുന്നതിനായി മാതാപിതാക്കളോട് വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിവന്ന 21കാരിയെ വിവാഹം ചെയ്യണമെങ്കില്‍ 1,80,000 വേണമെന്ന് കാമുകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി വൃക്ക വില്‍ക്കുന്നതിനായി തയ്യാറെടുത്തത്.
ഡല്‍ഹിയില്‍ എത്തി ആശുപത്രിയെ സമീപിച്ച യുവതി കിഡ്‌നി മാഫിയയുടെ കൈയ്യിലാണോ എന്ന് സംശയിച്ച് വനിതാ കമ്മീഷനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. അതേസമയം വൃക്ക വില്‍ക്കുവാന്‍ നിര്‍ദ്ദേശിച്ച കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദ്ദേശം അവര്‍ ചെവിക്കൊണ്ടില്ല.
വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാമുകനെതിരെ പരാതി നല്‍കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























