അവധിക്ക് അപേക്ഷിച്ചിട്ടില്ല... തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രിയുടെ ഓഫീസ്

അവധിയില്‍ പോകാന്‍ അപേക്ഷ നല്‍കിയെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഓഫിസ്. ചികിത്സാര്‍ഥം മന്ത്രി അവധിയില്‍ പ്രവേശിക്കുന്നെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫിസ് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.
ഈമാസം അവസാനത്തോടെ മന്ത്രി ഒരുമാസത്തേക്ക് അവധില്‍ പോകുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നുമായിരുന്നു പ്രചാരണം. വകുപ്പ് ചുമതലകള്‍ മറ്റൊരു മന്ത്രിക്ക് നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ ഇത് നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നും അവധിക്ക് അപേക്ഷിച്ച് മന്ത്രി കത്ത് നല്‍കുകയോ വാക്കാല്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഓഫിസ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























