Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

19 OCTOBER 2017 06:40 AM IST
മലയാളി വാര്‍ത്ത

മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പറയകാട് കാക്കനാട്ട് വീട്ടില്‍ മനു എന്ന് വിളിക്കുന്ന മനോജ് (26) നെ വീടിന് മുകളിലത്തെ നിലയില്‍ കഴുത്തറ്റ നിലയിലും പിതാവ് പവനന്‍ (58) നെ താഴെയുള്ള അടുക്കളമുറിയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടിനും ഒന്‍പതിനും മധ്യേയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഈ സമയം കുടുംബത്തിലെ മറ്റുള്ളവരാരും വീട്ടിലുണ്ടായിരുന്നില്ല. മയക്കുമരുന്നിന് അടിമയായ മകന്റെ ശല്യം സഹിക്കാനാവാതെയാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്ന് പവനന്‍ ആത്മഹത്യ കുറിപ്പെഴുതിയത് പൊലീസിന് ലഭിച്ചിട്ടുണ്ട്.

എക്‌സ് മിലിട്ടറിയും റിട്ട: റവന്യു ഉദ്യോഗസ്ഥനുമായിരുന്ന ചെറായി ഗൗരീശ്വരം സ്വദേശി പവനനും കുടുംബവും പറയകാട് മൂലേക്കടവ് പാലത്തിനു സമീപം പുതിയ വീട് വാങ്ങി താമസമാക്കിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. റിട്ട: അധ്യാപികയായ ഭാര്യ ലതികയും മൂത്ത മകന്‍ സൂരജും ചൊവ്വാഴ്ച ആലുവയിലുള്ള അനിയത്തിയുടെ വീട്ടില്‍ കുടുംബപരമായുള്ള പൂജയ്ക്കായി പോയിരിക്കുകയായിരുന്നു. പവനന്‍ ബുധനാഴ്ച രാവിലെ ആലുവയില്‍ എത്തിക്കോളാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞും കാണാതിരുന്നതിനെതുടര്‍ന്ന് പവനനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ലതിക ചെറായിയിലുള്ള ഭര്‍ത്താവിന്റെ അനിയന്‍ വിനയനെ വിവരം അറിയിച്ചു.

വിനയനും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതോടെ ഇയാളും മറ്റൊരു ബന്ധു ഷിബുവും ചേര്‍ന്ന് പത്ത് മണിയോടെ പറയകാടുള്ള വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കാണപ്പെട്ടത്. പവനന്‍ റവന്യൂ വകുപ്പിലും പറവൂര്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലും ജോലി നോക്കിയിട്ടുണ്ട്. സൗമ്യശീലനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമായിരുന്നു പവനനെന്ന് നാട്ടുകാര്‍ പറയുന്നു. മകന്‍ മനോജ് ഏറെ നാളുകളായി മയക്കുമരുന്നിന് അടിമയായിരുന്നു. ലഹരിമരുന്നുകള്‍ കഞ്ചാവ് മുതലായവ ഉപയോഗിക്കുന്നതും പതിവായിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ മിക്കവാറും വഴക്കുണ്ടായിരുന്നതായും അച്ഛനെ കുത്താന്‍ പലപ്പോഴായി മനോജ് കത്തിയെടുത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മകനെ നന്നാക്കാനും കൂട്ടുകെട്ടുകള്‍ ഒഴിവാക്കാനുമാണ് ചെറായിയില്‍ നിന്ന് പറയകാട്ടേക്ക് താമസം മാറ്റിയത്. എന്നിട്ടും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയപ്പോഴാണ് മകനെ കൊല്ലേണ്ടിവന്നതെന്ന് അച്ഛന്റെ ആത്മഹത്യാ കുറുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇരുനൂറ് ഗ്രാം കഞ്ചാവുമായി മനോജ് പാലക്കാട് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് വടക്കേക്കര എസ് ഐ പറഞ്ഞു.

ലതിക കൈതാരം ഗവ: വി എച്ച്എസ്എസിലെ അധ്യാപികയായിരുന്നു. വടക്കേക്കര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ മുരളി എസ് ഐ ഷോജോ വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. എറണാകുളത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും എത്തിസംഭവ സ്ഥലം പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (13 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (17 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (22 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (27 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (32 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (40 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (48 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (53 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (57 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends