ബംഗലുരുവില്‍ നിന്നും 35 പവന്‍ മോഷ്ടിച്ച സീരിയല്‍ നടി പിടിയില്‍

ബംഗലുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സീരിയല്‍ നടിയെ പൊലീസ് പിടികൂടി. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് പുതിയറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ (24)യെ സി. ഐ. കെ. ഇ പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. കവര്‍ച്ചാമുതലുകള്‍ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
ബംഗലുരു രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയായ കര്‍ണ്ണാടക ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ നിന്നാണ് 35പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബർ 28നാണ് സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് ബംഗലുരു ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരുമാസം കൊണ്ട് തന്നെ തനൂജ വീട്ടുകാരുടെ വിശ്വസ്തയായി മാറി. സെപ്റ്റംബർ 28മുതല്‍ ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കാണാതായ വിവരമറിയുന്നത്.
https://www.facebook.com/Malayalivartha

























