ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനല്‍കി ലൈംഗികമായി ഉപയോഗിച്ചശേഷം തട്ടിപ്പ്; പ്രതി പിടിയിലായി

ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനല്‍കി ലൈംഗികമായി ഉപയോഗിക്കുക, പിന്നീട് സ്വര്‍ണവും പണവും കവരുക, തീർന്നില്ല ആലപ്പുഴ തുറവൂര്‍ തിരുമല സ്വദേശി വിഷ്ണു(ശ്രീകുമാര്‍-26)വിന്റെ ലീലകൾ. ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞ് കഴിയുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് സ്ഥലംവിടുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി.
തിരുവനന്തപുരം സ്വദേശിയായ ഒരു പെണ്‍വാണിഭക്കാരന്റെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയോടൊപ്പം പാലക്കാട്ടെത്തിയ വിഷ്ണു എലപ്പുള്ളി പാറയിലാണ് ആദ്യം താമസിച്ചത്. കൂടെയുണ്ടായിരുന്ന സ്ത്രീ വിദേശത്തുപോയതോടെ വിഷ്ണു കൊടുവായൂരില്‍ അമ്മയും മകനുമാണെന്ന പേരില്‍ മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചു.
സ്ത്രീകളോടൊപ്പം ലോഡ്ജുകളില്‍ താമസിക്കുമ്പോൾ വ്യത്യസ്തമായ പേരുകളും, വിലാസങ്ങളുമാണ് ഇയാള്‍ നല്‍കിയിരുന്നതെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ലൈസന്‍സുകളില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചും പുതിയ വിലാസം ഇയാള്‍ സൃഷ്ടിച്ചെടുത്തു. സമാനമായ തട്ടിപ്പിന്മലമ്പുഴ പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വിഷ്ണുവിനെതിരെ ചേര്‍ത്തല, വരാപ്പുഴ, കുത്തിയതോട്, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി വാഹനമോഷണ കേസുകളും വഞ്ചന കേസുകളും ഉണ്ടെന്നു പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ പലരും മാനഹാനി ഓര്‍ത്ത് പരാതി പറയാറില്ല.പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പ്രതിയെ പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























