സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒമ്പതിന്

സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ ഒന്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.
എന്നാല്‍, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടും. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്തിന്റേതാണ് നിയമോപദേശം. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും.
സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























