23 നല്ല കാറുകളുണ്ടായിട്ടും പുതിയ 35 എണ്ണം വാങ്ങി !ചെലവ് ചുരുക്ക് ഭരണം നടത്തുമെന്ന് മുഖ്യമന്ത്രി; ധൂര്‍ത്ത് അടിച്ച് ടൂറിസം വകുപ്പ് കാറുകള്‍ വാങ്ങിയത് പ്രതിപക്ഷനേതാവിന്റെ അപേക്ഷയുടെ മറവില്‍

ചെലവ് ചുരുക്കി ഭരണം നടത്തുമെന്ന് പറഞ്ഞ് ഭരണം തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ധൂര്‍ത്തടിക്കുന്നു. രണ്ട് വര്‍ഷം പഴക്കമുള്ള 23 ആഢംബര കാറുകളുള്ളപ്പോള്‍ ഏഴ് കോടി മുടക്കി ടൂറിസം വകുപ്പ് 35 കാറുകള്‍ കൂടി വാങ്ങി. നാല് മാസം മുന്‍പ് നടന്ന സംഭവം മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ ഓഫീസോ അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ മന്ത്രിമന്ദിരങ്ങള്‍ മോഡിപിടിപ്പിക്കില്ലെന്നും മന്ത്രിമാരാരും പുതിയ കാറുകള്‍ വാങ്ങില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ ഇതിനിടെ പുതിയ വാഹനം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. ഇത് മറയാക്കിയാണ് ഉദ്യോഗസ്ഥര്‍ 35 ആഢംബര കാറുകള്‍ വാങ്ങിയത്. ഒന്നര ലക്ഷം കിലോമീറ്ററില്‍ താഴെ ഓടിയ വാഹനങ്ങള്‍ മാത്രമേ വി.ഐ.പികള്‍ക്ക് നല്‍കൂ എന്നാണ് നിയമം. പക്ഷെ, അത്തരത്തിലുള്ള 23 വാഹനങ്ങള്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ടൂറിസംസെക്രട്ടറി, ടൂറിസം ഡയറക്ടര്‍, മുന്നോക്ക് കമ്മീഷന്‍ ചെയര്‍മാന്‍
https://www.facebook.com/Malayalivartha























