ആശുപത്രി അടച്ചുപൂട്ടും; നഴ്സുമാരുടെ സമരം പൊളിക്കാനുറച്ച് മാനേജ്മെന്റ്

വേതനവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം അറുപതുദിവസം പിന്നിട്ടതോടെ ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടാനൊരുങ്ങി മാനേജ്മെന്റ്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തുപോകുന്ന മുറയ്ക്ക് നിമയവിധേയമായിത്തന്നെ ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
എന്നാൽ ആശുപത്രി അടച്ചുപൂട്ടും എന്ന ഭീഷണിപ്പെടുത്തി സമരം തകർക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടക്കുന്നതെന്ന് നഴ്സുമാർ ആരോപിച്ചു. ശമ്പളവര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 117 നഴ്സുമാരാണ് കഴിഞ്ഞ രണ്ടുമാസമായി സമരം ചെയ്യുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരസമരം തുടരുമെന്നും അവർ അറിയിച്ചു.ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നിന്ന് പോലും മാനേജ്മെന്റ് പ്രതിനിധികൾ ഇറങ്ങി പോവുകയാണുണ്ടായതെന്നും നഴ്സുമാർ ആരോപിച്ചു.
നഴ്സുമാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഒത്തുചേർന്ന് ആശുപത്രിക്കെതിരെ അക്രമം നടത്തുകയാണെന്നും സമരം പലപ്പോഴും അക്രമാസക്തമാകുന്നത് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും ജീവനു ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി പൂട്ടാൻ തീരുമാനിച്ചതെന്നും മാനേജ്മെന്റ് വ്യക്തമാക്കി .
https://www.facebook.com/Malayalivartha
























