61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്

പാലായില്‍ തുടങ്ങിയ 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് പാലക്കാടിന്റെ പറളി സ്‌കൂളില്‍ നിന്നുള്ള അജിത്തിന് സ്വര്‍ണം നേടിക്കൊടുത്തത്.
1500 മീറ്ററിലും അജിത് മത്സരിക്കുന്നുണ്ട്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി. എറണാകുളത്തിന്റെ അനുമോള്‍ തമ്പി കായികമേളയുടെ രണ്ടാം സ്വര്‍ണവും നേടി. 3000 മീറ്ററിലാണ് അനുമോള്‍ക്ക് സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനിക്ക് സ്വര്‍ണം നേടി.
രാവിലെ 6.30ന് സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെ മേള തുടങ്ങിയെങ്കിലും ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിങ്കളാഴ്ച അവസാനിക്കുന്ന മേളയില്‍ സബ്ജൂനിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്‍പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണു മത്സരങ്ങള്‍.
https://www.facebook.com/Malayalivartha























