നാല് ഇഡ്ഡലിക്കും ഒരു ഊണിനും കിംസ് ആശുപത്രിയില്‍ വില എത്രയാണെന്നോ...?

ഹോട്ടലുകളില്‍ ഇപ്പോള്‍ ഭക്ഷണത്തിന്റെ വില കേട്ടാല്‍ പലരുമൊന്ന് ഞെട്ടും.ജിഎസ്ടി കൂടി വന്നതോടെ ഹോട്ടലുകളില്‍ വന്‍തുകയാണ് ഭക്ഷണത്തിന് ഈടാക്കുന്നത്.
കുറഞ്ഞത് ഒരു ഇഡ്ഢലി കഴിക്കണമെങ്കില്‍ 10 രൂപയെങ്കിലും മിനിമം കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ കാന്റില്‍ നിന്ന് ഒരാള്‍ നാല് ഇഡ്ഡലിയും ഒരു ഊണും വാങ്ങി.
ബില്ല് വന്നപ്പോള്‍ വാങ്ങിയ ആള്‍ ഒന്ന് ഞെട്ടി.ജിഎസ്ടി വന്നു എന്ന് പറഞ്ഞു ഇങ്ങനെയും കഴുത്തറത്ത് പണം വാങ്ങാമോ എന്നാണ് അയാള്‍ ചോദിക്കുന്നത്. നാല് ഇഡ്ഡലിയും ഒരു ഊണും വാങ്ങിയപ്പോള്‍ ബില്ല് എത്രയായി എന്നോ. 968 രൂപ.
കിംസില്‍ നിന്നും വാങ്ങിയ ബില്ല് വച്ച് കൊണ്ടുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഈ സംഭവത്തില്‍ കിംസ് അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























