'തെമ്മാടികള്‍' എന്ന കവിത എഴുതിയത് ഞാനല്ല; കുരീപ്പുഴ ശ്രീകുമാര്‍

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കവിതയാണ് 'തെമ്മാടികള്‍'. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പേരിലാണ് ഈ കവിത പ്രചരിക്കുന്നത്. എന്നാൽ ആ കവിത തന്റേതല്ലെന്ന് വെളിപ്പെടുത്തി കവി രംഗത്തെത്തിയിരിക്കുന്നു. കവിയാരാണെന്ന് അറിയില്ലെന്നും ആരായാലും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പേരില്‍ കവിത വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് തിരുത്തുമായി കവി തന്നെ രംഗത്തെത്തിയത്. 'കവിത എന്റെതല്ല, പക്ഷെ കവിക്കഭിനന്ദനം എന്നാണ് ഒറ്റവാക്കില്‍ കുരീപ്പുഴ പറഞ്ഞത്. തെമ്മാടികള്‍ കാലത്തിന്റെ കവിതയാണ്, വരികളിലെ ആശയത്തോട് യോജിക്കുന്നു.കവിത കാലികമാണ്. ഇത്തരം കാര്യങ്ങള്‍ പറയാന്‍ ധൈര്യമുള്ള ഒരാള്‍ എന്ന നിലയിലാകാം തന്റെ പേരില്‍ കവിത പ്രചരിക്കുന്നത് എന്നതിലും സന്തോഷമുണ്ടെന്ന് കുരീപ്പുഴ പറഞ്ഞു.
https://www.facebook.com/Malayalivartha