സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു; കേസുകള്‍ തീര്‍ന്നശേഷം നിയമനം പരിശോധിക്കാമെന്ന് കേന്ദ്രം

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. വി. സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
നിലവില്‍ കേസുകള്‍ ഉള്ളതിനാലാണ് സെന്‍കുമാറിന്റെ നിയമനത്തെ തടയുന്നതെന്നും കേസുകള്‍ തീര്‍ന്നതിനു ശേഷം നിയമനം പുന:പരിശോധിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ നീക്കം. സെന്‍കുമാറിന്റെ നിയമനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha
























