ഇടുക്കി ജില്ലയിൽ 4 പഞ്ചായത്തുകളിലെ ഹർത്താൽ ആരംഭിച്ചു

ഇടുക്കി ജില്ലയിലെ ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ തുടങ്ങിയ പഞ്ചായത്തുകളിൽ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ഇടുക്കിയിലെ പത്തുചെയിൻ പ്രദേശത്ത് മൂന്നുചെയിൻ വിട്ട് പട്ടയം നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധിച്ചാണു ഹർത്താൽ. കഴിഞ്ഞ നാൽപതിലേറെ വർഷങ്ങളായി അയ്യപ്പൻകോവിൽ 10 ചങ്ങലയിലെ കർഷകർ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി കാത്തിരിക്കുകയായിരുന്നു.
പട്ടയത്തിനായി നിരവധി സമരങ്ങൾ നടന്നു. എന്നാൽ മാറിവന്ന സർക്കാരുകൾ പത്തുചെയിൻ നിവാസികൾക്ക് പട്ടയം നൽകാതെ അവഗണിക്കുകയായിരുന്നു. ഇടതുസർക്കാർ 10 ചെയിനിൽ മൂന്നുചെയിൻ വിട്ട് പട്ടയം നൽകാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. മൂന്നുചെയിനിലാണ് ഭുരിഭാഗം കർഷകരും താമസിക്കുന്നത്.
അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ പഞ്ചായത്തുകളിലായി 2400 കുടുംബങ്ങളാണ് 10 ചെയിനിൽ താമസിക്കുന്നത്. ഇതിൽ പകുതിയിലധികംപേരും വീടുവച്ചു താമസിക്കുന്നത് മൂന്നുചെയിൻ മേഖലയിലാണ്. സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
https://www.facebook.com/Malayalivartha























