Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കണ്ണൂർ മോഡൽ മാറുന്നുവോ..? കൊലപാതകം വിട്ട് കൊല്ലാതെ കൊന്ന് രാഷ്ട്രീയ പ്രതികാരം തീർക്കുന്നു...

21 OCTOBER 2017 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് ഏകദേശം 65 വർഷത്തിലേറെ ചരിത്രമുണ്ട്. രക്‌തസാക്ഷികളുടെയും ബലിദാനികളുടെയും പേരില്‍ ഊറ്റംകൊള്ളുകയും പരസ്‌പരം പഴിക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്‌ട്രീയം കൊലപാതകങ്ങള്‍ ഉപേക്ഷിച്ച്‌ നരക തുല്ല്യമായ കൊല്ലാക്കൊലയിലേയ്ക്കാണ് പോകുന്നത്. എതിരാളികൾക്ക് അൽപ പ്രാണൻ മാത്രം ബാക്കി വച്ച് പ്രതികാരം തീർക്കാൻ ആക്രമിക്കുന്ന പുതിയ മോഡൽ. കണ്ണൂരില്‍ ഇനിയുണ്ടാകുന്ന ഏതൊരു കൊലപാതകവും മാധ്യമങ്ങളില്‍ മുമ്പില്ലാത്തവിധം വന്‍വാര്‍ത്തയാകുമെന്ന തിരിച്ചറിവിലാണ്‌ എതിരാളികളെ നേരിടാൻ ഈ രീതിയിലേയ്ക്ക് സി.പി.എമ്മും ബി.ജെ.പിയും തിരിഞ്ഞത്‌.

രാഷ്‌ട്രീയകൊലപാതകങ്ങള്‍ നടന്നാല്‍ പത്രങ്ങളില്‍ ഒന്നാം പേജ്‌ വാര്‍ത്തയും വന്‍ വിവാദമാവുമാകും. എന്നാല്‍, കൊല്ലുന്നതിലും ക്രൂരമായി എതിരാളിയെ എന്നെന്നേക്കുമായി ശയ്യാവലംബിയാക്കിയാലും അതു രാഷ്‌ട്രീയ ആക്രമണം മാത്രമായി ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങും. ഇര നരകയാതന അനുഭവിക്കുമെന്നു മാത്രമല്ല, കൊലപാതകം നടക്കാത്തതിനാല്‍ ആക്രമണവാര്‍ത്തയ്‌ക്കു മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ലഭിക്കില്ലെന്ന കുടിലബുദ്ധിയുമാണു പുതിയ തന്ത്രത്തിനു പിന്നില്‍.

സംഘപരിവാറിനു ശക്‌തമായ സ്വാധീനമുള്ള തലശേരി ഡയമണ്ട്‌ മുക്കിനു സമീപം നാലു സി.പി.എം. പ്രവര്‍ത്തകരെ ആര്‍.എസ്‌.എസുകാര്‍ മര്‍ദിച്ച്‌ മൃതപ്രായരാക്കിയത്‌ അടുത്തിടെയാണ്‌. ഇതിന്റെ പ്രതികാരമായി ചുണ്ടങ്ങാപ്പൊയില്‍ മാക്കുനിയില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനെ അക്രമിച്ച്‌ ജീവച്‌ഛവമാക്കി. തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാബുവിന്‌ അടുത്തിടെ ദേഹമാസകലം വെട്ടേറ്റു. തലയ്‌ക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റ ശ്രീജന്‍ മരണത്തില്‍നിന്നു കഷ്‌ടിച്ചു രക്ഷപ്പെട്ടെങ്കിലും പൂര്‍ണമായി കിടപ്പിലായി. എതിരാളികള്‍ ലക്ഷ്യമിട്ടതും അതുതന്നെ.

പിണറായി പഞ്ചായത്തിലെ പൂള ബസാറില്‍ രണ്ട്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരുടെ കൈകാലുകള്‍ അടിച്ചുതകര്‍ത്തതും ധര്‍മ്മടം സ്വാമികുന്നില്‍ അഞ്ചു സി.പി.എം. പ്രവര്‍ത്തകരെ അതേ നാണയത്തില്‍ തിരിച്ച്‌ അക്രമിച്ചതും കൊല്ലാക്കൊല രാഷ്‌ട്രീയത്തിന്റെ ഉദാഹരണങ്ങളാണ്‌. നിട്ടൂരില്‍ അച്‌ഛനെയും മകനെയും സംഘപരിവാര്‍ അക്രമിച്ചു പരുക്കേല്‍പിച്ചതാണു മറ്റൊരു സംഭവം. ഏറ്റവും ഒടുവില്‍, മുഴപ്പിലങ്ങാട്‌ ബീച്ച്‌ പരിസരത്ത്‌ ആര്‍.എസ്‌.എസ്‌. കാര്യവാഹിന്റെ ഇരുകാലുകളും വെട്ടി കൊല്ലാക്കൊല അജന്‍ഡ നടപ്പാക്കി.

രാഷ്‌ട്രീയകൊലപാതകങ്ങള്‍ സമൂഹമനഃസാക്ഷിയില്‍ ദീര്‍ഘകാലം നിലനില്‍ക്കും. എന്നാല്‍, ഇര ഗുരുതരപരുക്കേറ്റു കിടപ്പിലായാല്‍ അതു കുടുംബാംഗങ്ങളുടെ മാത്രം വേദനയാണ്‌. ആ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടാകുന്ന പക മറുപക്ഷത്തുനിന്ന്‌ ഒരു ഇരയെക്കിട്ടുന്നതോടെ തീരും. കണക്കുപുസ്‌തകത്തില്‍ കൊലയ്‌ക്കു കൊല, കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌ എന്ന തരത്തില്‍ അക്കം തികയ്‌ക്കുകയാണു പ്രധാനം!

കൊല്ലാക്കൊല പ്രതികാരത്തിലൂടെ നിയമനടപടികള്‍ ലഘൂകരിക്കാമെന്നതാണ്‌ ഇരുപക്ഷവും ലക്ഷ്യമിടുന്ന മറ്റൊരു നേട്ടം. അക്രമികളെയും ഉത്തരവിട്ട നേതാക്കളെയും ഗൂഢാലോചന നടത്തിയവരെയുമെല്ലാം ഗുരുതരവകുപ്പുകള്‍ ചുമത്തപ്പെടാതെ രക്ഷിക്കാം. മറുകണ്ടം ചാടാന്‍ ഒരുങ്ങിനില്‍ക്കുന്ന അണികളെ എതിരാളികളുടെ അനുഭവം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാനും ഈ രീതിയാണു നല്ലതെന്ന്‌ നേതൃത്വങ്ങള്‍ കരുതുന്നു.

രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കു നിയമസഹായം നല്‍കുന്നതും പോലീസിനെ സ്വാധീനിച്ച്‌ റിമാന്‍ഡ്‌ വേളയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമൊക്കെ പാര്‍ട്ടി ഘടകങ്ങളുടെ ചുമതലയാണ്‌. കൊലപാതകത്തിന്റെ പേരില്‍ പൊതു സമൂഹത്തിനു മുന്നില്‍ തലതാഴ്‌ത്തി നില്‍ക്കേണ്ടിയും വരും. എന്നാല്‍, എതിരാളികളെ കൊല്ലാക്കൊല ചെയ്‌താലും അതു നിത്യേനയുള്ള രാഷ്‌ട്രീയ ഏറ്റുമുട്ടലുകളുടെ കണക്കില്‍ എഴുതപ്പെടുമെന്നതാണു നേതൃത്വങ്ങള്‍ കാണുന്ന മെച്ചം. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ ഇരകളാകുന്നതു പാവപ്പെട്ടവരും സാധാരണക്കാരുമായ പ്രവര്‍ത്തകരാണ്‌. ആശ്രയമാകേണ്ടവര്‍ കിടപ്പിലാകുന്നതോടെ ഉറ്റവരുടെ തീരാവേദനയ്‌ക്കു പുറമേ കുടുംബത്തിന്റെ താളവും തെറ്റുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (2 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (7 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends