Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സെക്രട്ടേറിയറ്റിലെ സഹകരണ സംഘത്തില്‍ വ്യാജരേഖ ചമച്ച് വന്‍ വെട്ടിപ്പ്, രണ്ടു കോടിയുമായി സെക്രട്ടറി മുങ്ങി, വാര്‍ത്തയറിഞ്ഞ് ജീവനക്കാര്‍ പരിഭ്രാന്തിയില്‍

21 OCTOBER 2017 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സെക്രട്ടേറിയറ്റിലെ സഹകരണ സംഘത്തില്‍ വ്യാജരേഖ ചമച്ച് വന്‍ വെട്ടിപ്പ്, രണ്ടു കോടിയുമായി സെക്രട്ടറി മുങ്ങി, വാര്‍ത്തയറിഞ്ഞ് ജീവനക്കാര്‍ പരിഭ്രാന്തിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്ന ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലെ സഹകരണസംഘത്തില്‍ വന്‍ വെട്ടിപ്പ്. ജീവനക്കാരുടെ നിക്ഷേപത്തിന്റെ രണ്ട് കോടിയുമായി സെക്ഷന്‍ ഓഫീസര്‍ മുങ്ങി. ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ ഭരണം കാര്യക്ഷമമാക്കാനുള്ള കാര്യമല്ല വെട്ടിപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയം. സെക്രട്ടേറിയറ്റില്‍ രണ്ട് സഹകരണ സംഘങ്ങളാണുളളത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നയിക്കുന്ന ഹൗസിംഗ് സഹകരണ സംഘവും സി.പി.എമ്മിന്റെ നേതൃത്വത്തിലുളള എംപ്‌ളോയീസ് അസോസിയേഷന്‍ നയിക്കുന്ന സ്റ്റാഫ് സഹകരണ സംഘവും. ഇതില്‍ കോണ്‍ഗ്രസ് അസോസിയേഷന്റെ ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്നാണ് സെക്ഷന്‍ ഓഫീസറും സംഘം സെക്രട്ടറിയുമായ ചന്ദനം രവി എന്ന രവീന്ദ്രന്‍ വ്യാജരേഖ ചമച്ച് വെട്ടിപ്പ് നടത്തി മുങ്ങിയത്. വെട്ടിപ്പ് പുറത്തായതോടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുമോ എന്ന പരിഭ്രാന്തിയില്‍.

സംഘത്തില്‍ 180 കോടി നിക്ഷേപമുണ്ട്. 180 കോടിയും ജീവനക്കാര്‍ക്ക് വായ്പ നല്‍കിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് മാത്രമേ വായ്പ നല്‍കാവൂ എന്നാണ് സംഘത്തിന്റെ നിബന്ധന. എന്നാല്‍ വിരുതനായ സംഘം സെക്രട്ടറി സെക്രട്ടേറിയറ്റിന് പുറത്തുള്ള 16 പേരുടെ പേരില്‍ വായ്പ നല്‍കിയതായി രേഖയുണ്ടാക്കി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനായി 16 വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ പല പേരുകളില്‍ പല പ്രാവശ്യമായിട്ടാണ് വായ്പ എടുത്തിരിക്കുന്നത്.

രണ്ടര വര്‍ഷം മുമ്പാണ് രവീന്ദ്രന്‍ സെക്രട്ടറിയായി വന്നത്. നിക്ഷേപം മുഴുവന്‍ ജീവനക്കാര്‍ക്ക് തന്നെ വായ്പയായി നല്‍കിക്കൊണ്ടിരുന്നപ്പോള്‍ ആ കോടികളില്‍ സെക്രട്ടറിയും കണ്ണു വച്ചു. സംഘത്തില്‍ 12 ജീവനക്കാരുണ്ടെങ്കിലും സെക്രട്ടറിയാണ് ഭരണാധിപന്‍. ഡയറക്ടര്‍ ബോര്‍ഡിനും കണ്ടെത്താനാവാത്ത രീതിയില്‍ അതിവിദഗ്ദ്ധമായി വെട്ടിപ്പ് നടത്തിക്കൊണ്ടിരുന്നു.

ഏത് കള്ളത്തരവും കുറേനാള്‍ മറച്ച് വയ്ക്കാം പക്ഷേ, ഒരുനാള്‍ പുറത്ത് വരും എന്ന പ്രകൃതി നിയമം രവീന്ദ്രന് നേരെയും തിരിഞ്ഞു കൊത്തി. ഡിസ്‌ക് തകരാറിലായ രവീന്ദ്രന്‍ ചികിത്സയ്ക്കായി 45 ദിവസം അവധിയില്‍ പോയപ്പോള്‍ പകരം ചുമതലയേറ്റ സജിത എന്ന സെക്രട്ടറിയാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് കൂടി നാലംഗ കമ്മിറ്റിയെ വെട്ടിപ്പിന്റെ ആഴം കണ്ടെത്താന്‍ നിയമിച്ചു. പരിശോധനയില്‍ വെട്ടിപ്പ് ഒന്നൊന്നായി പുറത്താവുകയായിരുന്നു. ബോര്‍ഡ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച രവീന്ദ്രന്‍ ഒളിവില്‍ പോവുകയായിരുന്നു.

സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘവും കന്റോണ്‍മെന്റ് പൊലീസും പൊതുഭരണവകുപ്പും അന്വേഷണം നടത്തിവരികയാണ്. ഡയറക്ടര്‍ ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ വയ്ക്കാന്‍ ഡി.ജി.പിയും ഉത്തരവിട്ടു.

സെക്രട്ടറി മലയിന്‍കീഴ് സ്വദേശിയാണ് . നേരത്തേ ചിട്ടി പിടിച്ചയിനത്തില്‍ രണ്ട് പ്രമാണങ്ങള്‍ സംഘത്തില്‍ വച്ചിട്ടുണ്ട്. മലയിന്‍കീഴ് ഭാര്യയുടെ പേരിലുള്ള 24 സെന്റിന്റെയും വിളപ്പില്‍ വില്ലേജില്‍ 10 സെന്റിന്റെയും പ്രമാണങ്ങള്‍. ഇത് വിറ്റാല്‍ വെട്ടിച്ച തുക വീണ്ടെടുക്കാനാകുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് ഭാരവാഹികള്‍ പറയുന്നത്.

സെക്ഷന്‍ ഓഫീസറെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നീക്കം തുടങ്ങി. തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസെടുത്താണ് അന്വേഷണം. ഹൗസിംഗ് സഹകരണ സംഘത്തില്‍ 3600 പേരാണ് അംഗങ്ങളായിട്ടുള്ളത്. 9 ശതമാനമാണ് പലിശയായി നല്‍കുന്നത്. സ്റ്റാഫ് സഹകരണ സംഘത്തില്‍ 8.5 ശതമാനമേ പലിശയുള്ളൂ. അതുകൊണ്ട് ഇടതുപക്ഷ അനുകൂലികളായ അംഗങ്ങളും ഹൗസിംഗ് സഹകരണ സംഘത്തിലാണ് പണം നിക്ഷേപിക്കുന്നത്. 1980 ലാണ് ഈ സംഘം പ്രവര്‍ത്തിച്ചുതുടങ്ങിയത്. അന്നു മുതല്‍ കോണ്‍ഗ്രസാണ് വിജയിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (19 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends