പെട്രോള്‍ പമ്പില്‍ ലോറി നിര്‍ത്തിയിട്ടപ്പോള്‍ കണ്ടത് ക്ലീനറുടെ മൃതദേഹം, തലയില്‍ അടിയേറ്റപാടുകള്‍, മരണത്തില്‍ ദുരൂഹത

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ ക്ലീനറുടെ മൃതദേഹം. നീലേശ്വരം കാര്യമങ്ങാട്ട് ഏച്ചിക്കാനം സ്വദേശി നാരായണനെ(50)യാണു പടന്നക്കാട് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതേ ലോറിയുടെ തന്നെ ക്ലീനറാണ് നാരായണന്‍. രാവിലെ ഡ്രൈവര്‍ ലോറിയെടുക്കാന്‍ വന്നപ്പോഴാണു നാരായണന്റെ മൃതദേഹം കണ്ടത്. തലയുടെ അടിഭാഗത്ത് അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ഇയാള്‍ സഹോദരിക്കോപ്പമായിരുന്നു താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha


























