മുഖങ്ങള്‍ അകന്നുപോകാത്ത വിധം തലയിലൂടെ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയ ശേഷം വിഷം കഴിച്ചു; കെട്ടിപ്പിടിച്ച് മരണവും... ആലപ്പുഴ സ്വദേശികളുടെ മരണ കാരണം കണ്ടെത്താനാകാതെ പോലീസ്

മലയാളിയായ യുവാവിനെയും യുവതിയെയും ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ഹോട്ടലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെ സുരേഷ് (29) എന്നയാളാണ് മരിച്ചത്. അതേസമയം, യുവതിയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. വെള്ളിയാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മുറി തുറക്കാതായതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഹോട്ടല്‍ മുറിയില്‍ നിന്നും മലയാളത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും കെട്ടിപ്പിടിച്ച്, രണ്ടു പേരുടെയും മുഖങ്ങള്‍ അകന്നുപോകാത്ത വിധം തലയിലൂടെ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും മാപ്പുതരണമെന്നും മലയാളത്തില്‍ എഴുതിയ കുറിപ്പിലുണ്ട്. യുവതി ധരിച്ചിരിക്കുന്നത് നീല ചുരിദാര്‍. കാലില്‍ സ്വര്‍ണ പാദസരവും അണിഞ്ഞിട്ടുണ്ട്
https://www.facebook.com/Malayalivartha























