വിവാദ വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍; ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് എജന്‍സി

നമ്പി നാരായണന്റെ ആത്മകഥയില്‍ ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് എജന്‍സിയാണെന്ന് പരാമര്‍ശം. ഐഎസ്ആര്‍ഒയുടെ വളര്‍ച്ച തടയാനുള്ള ആസൂത്രിത ശ്രമമാണിതെന്നും നമ്പി തന്റെ ആത്മകഥയില്‍ വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ വളര്‍ച്ച 20 വര്‍ഷമെങ്കിലും പിന്നാക്കം കൊണ്ടുപോകാന്‍ ആ വിവാദക്കേസ് കാരണമായെന്നും അല്ലായിരുന്നെങ്കില്‍ നാസയേക്കാള്‍ മികച്ച നേട്ടങ്ങള്‍ ഐഎസ്ആര്‍ഒ കൈവരിച്ചേനെയെന്നും അദ്ദേഹം ആത്മകഥയായ ഓര്‍മകളുടെ ഭ്രമണപഥത്തില്‍ പറയുന്നു.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമുമായുള്ള ദീര്‍ഘകാലബന്ധവും രേഖപ്പെടുത്തിയിരിക്കുന്നു. ഐഎസ്ആര്‍ഒയിലെ ചടങ്ങുകളുടെയും മറ്റും അപൂര്‍വ ചിത്രങ്ങളുമടങ്ങിയ 350 പേജുള്ള പുസ്തകം തൃശൂര്‍ കറന്റ് ബുക്‌സാണു പുറത്തിറക്കുന്നത്. പ്രകാശനം 26നു തിരുവനന്തപുരം പ്രസ് ക്ലബില്‍ ശശി തരൂര്‍ എംപി നിര്‍വഹിക്കും.
https://www.facebook.com/Malayalivartha























