കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 58 പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 58 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ഓടെ ദേശീയപാതയില്‍ താമല്ലാക്കല്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അങ്കമാലി ഡിപ്പോയിലെ ആര്‍.പി.കെ 230 സൂപ്പര്‍ഫാസ്റ്റ് ബസും, മലപ്പുറത്തേക്കു പോകുകയായിരുന്ന മലപ്പുറം ഡിപ്പോയിലെ എറ്റിഇ 61 സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അങ്കമാലി ബസിലെ ഡ്രൈവര്‍ ബിജു (34)വിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ബസിന്റെ ബസിന്റെ ഡ്രൈവര്‍ എ.കെ. ചന്ദ്രന്‍ (42), കണ്ടക്ടര്‍മാരായ ചന്ദ്രശേഖരന്‍ (45), നന്ദകുമാര്‍ (37), യാത്രക്കാരായ പി.എന്‍. അനില്‍കുമാര്‍ (35), പുരുഷന്‍ (52), അഖില (23), ശ്രീജി (43), വിഷ്ണു (27), സ്വപ്ന (21), ശാലിനി (34), വിജയമ്മ (58), പ്രിയങ്ക പ്രകാശ് (28), രവീന്ദ്രന്‍ (64), ചിത്രലേഖ (35), രാജു (58), ജോസഫ് (60), ഷാജു അഗസ്റ്റ്യന്‍ (46), ജോഷിത (40), രതീഷ്, ജാക്‌സണ്‍ എന്നിവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. മറ്റൊരു വാഹനത്തെ മറികടന്നു വന്ന അങ്കമാലി ഡിപ്പോയിലെ ബസ് മലപ്പുറം ബസില്‍ വന്നിടിക്കുകയായിരുന്നു. രണ്ട് ബസുകളുടേയും െ്രെഡവര്‍മാര്‍ ഇരുന്ന ഭാഗങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലുമായി നൂറോളം യാത്രക്കാരുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























