Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മീ ടൂവിനേ കുറിച്ച് ആദ്യമായി ഒരു പുരുഷശബ്ദം... ചുണ്ടില്‍ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി...

22 OCTOBER 2017 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മീറ്റൂവിലൂടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മീറ്റൂവില്‍ ആദ്യമായി ഒരു പുരുഷ ശബ്ദം. എല്ലാവരും ഫെയ്‌സ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഫെയ്‌സിബുക്കിലൂടെയായാലും തുറന്നു പറയുന്ന സ്ത്രീകളെ ആധിക്ഷേപിച്ചു കൊണ്ടും അവഹേളിച്ചു കൊണ്ട് നിരവധിപേര്‍ രംഗത്ത് എത്തി.

എന്നാല്‍ ഒരു ചുംബനം ആണിന് സുഖം നല്‍കുമ്പോള്‍ പെണ്ണിന് അതു സ്വയം നല്‍കലാണ് എന്നു തുറന്നു പറഞ്ഞ് കാര്യങ്ങളെ വിശദമായി വിശകലനം ചെയ്ത് വ്യത്യസ്തമായ കാഴ്ച്ചപ്പാടുമായി രംഗത്ത് എത്തിരിക്കുകയാണ് മിര്‍ച്ചി ആര്‍ ജെ ജോസഫ് അന്നം കുട്ടി ജോസ്. ആദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടിയോട് ഒരു ലിഫ്റ്റില്‍ ഞങ്ങള്‍ മാത്രമായിരുന്നപ്പോള്‍ ശാരീരികമായ പ്രേരണയാല്‍ ചുണ്ടില്‍ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. എന്നു പറഞ്ഞാണ് ജോസഫ് അന്നം കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അന്നംകുട്ടി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ഒരാണെന്ന നിലയില്‍ എനിക്കും ചിലത് പറയാനുണ്ട്,കേള്‍ക്കണം
എന്റ്‌റെ സൗഹൃദവലയത്തിലെ മിക്കവാറും പെണ്‍കുട്ടികള്‍ മീറ്റൂ എന്ന് ഹാഷ് ടാഗ് ഇട്ടിട്ടുണ്ട്. ഇത്രയും പെണ്‍കുട്ടികള്‍ ഇങ്ങനെ ഇടണമെങ്കില്‍ ഞങ്ങള്‍ ഒട്ടുമിക്ക ആണ്‍കുട്ടികളും metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു. നിങ്ങളെ വേദനിപ്പിച്ച പുരുഷസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ആണ്‍കുട്ടി എന്ന നിലയ്ക്ക് ചിലത് പറയട്ടെ. ന്യായീകരണമല്ല, ഏറ്റു പറച്ചിലാണ്, നിങ്ങള്‍ക്കിത് പുരികം ഉയര്‍ത്തി കണ്ണ് തള്ളി വായിക്കാം അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയുടെ കുമ്പസാരമായി കണ്ട് വേണമെങ്കില്‍ മാപ്പുകൊടുക്കാം.

ഞങ്ങള്‍ ആണ്‍കുട്ടികളെ ദൈവം പടച്ചതില്‍ എന്തൊക്കയോ പ്രശ്‌നങ്ങളുണ്ട്. ആദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടിയോട് ഒരു ലിഫ്റ്റില്‍ ഞങ്ങള്‍ മാത്രമായിരുന്നപ്പോള്‍ ശാരീരികമായ പ്രേരണയാല്‍ ചുണ്ടില്‍ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് പേടിയാണ് ജോസഫ്, നിന്നെ ഉമ്മ വയ്ക്കുന്നതിലല്ല അതിന് ശേഷം നീ എങ്ങാന്‍ വഴക്കിട്ടാല്‍ ഇന്നുള്ളതിനേക്കാള്‍ നൂറിരട്ടി വേദനയായിരിക്കും എനിക്ക്'. ഒരു ചുംബനം ആണിനെ സംബന്ധിച്ചിടത്തോളം സുഖം നല്‍കുന്ന ഒരു പ്രവൃത്തിയാണ് പക്ഷെ ഒരു പെണ്ണിന് അത് സ്വയം നല്‍കലാണ്. ചുംബനത്തിനും, തഴുകലുകള്‍ക്കും ശേഷം ഒരാണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം എല്ലാം മറന്ന് സിനിമയ്ക്ക് പോകുമ്പോള്‍ അവള്‍ എന്തുകൊണ്ടാണ് കൂടുതല്‍ സംസാരിക്കാനും, കൂടുതല്‍ സ്‌നേഹിക്കാനും ആഗ്രഹിക്കുന്നത്? കുറച്ചൊക്കെ ഹോര്‍മോണ്‍ പ്രത്യേകതളാണ്, പടച്ചവന് എഡിറ്റ് ചെയ്യാന്‍ പറ്റാത്ത വിധം കാമം കൂടുതല്‍ ചേര്‍ത്ത് അയാള്‍ ഞങ്ങള്‍ ആണുങ്ങളെ സൃഷ്ട്ടിച്ചു

(Read difference between estrogen and testosterone)

അതിന് വളം വയ്ക്കുന്ന രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ ഞങ്ങള്‍ ആണുങ്ങളെ വളരാന്‍ അനുവദിച്ചു. പരിചയമില്ലാത്ത ഒരു പെണ്‍കുട്ടി ഞങ്ങളെ മുട്ടി ബസ്സില്‍ നില്‍കുമ്പോള്‍ ഒരു തെറ്റായ ഉദ്ദേശം ഉള്ളില്‍ ഇല്ലെങ്കില്‍ കൂടിയും ഞങ്ങളുടെ ശരീരം ചൂടാകുന്നത് എന്തുകൊണ്ടാണ്, ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
ബോബി ജോസ് കട്ടിക്കാടിന്റ്‌റെ 'അവള്‍' എന്ന പുസ്തകത്തില്‍ പറയുന്നപോലെ 'ഒരു പ്രണയ ബന്ധത്തില്‍ ഏറ്റവും ഒടുവില്‍ മാത്രം വയ്‌ക്കേണ്ടതാണ് ശരീരം' ഇതൊന്നും ആരും ഞങ്ങള്‍ ആണുങ്ങള്‍ക്ക് പറഞ് തന്നിട്ടില്ല. കുട്ടികാലത്ത് കൂട്ടുകാരിയോട് മാത്രം എന്തിനാണ് കാലുകള്‍ അടുപ്പിച്ചു വയ്ക്കാന്‍ ടീച്ചര്‍ പറഞ്ഞത്?. ടി വി യില്‍ വയറു കാണിച്ചുള്ള പെണ്‍കുട്ടിയുടെ നൃത്തം കണ്ടപ്പോള്‍ അമ്മൂമ്മ കണ്ണടയ്ക്കാന്‍ എന്നോട് പറഞ്ഞത് എന്തുകൊണ്ടാണ്? ആണുങ്ങള്‍ അങ്ങനെ വന്നപ്പോള്‍ പെങ്ങളോട് അങ്ങനെ പറയാതിരുന്നത് എന്ത് കൊണ്ടാണ് ? 'അവള്‍ വയസറിയിച്ചു' എന്നത് നാണത്തോടും, ഇനി മുതല്‍ സൂക്ഷിക്കേണ്ട രഹസ്യ സ്വഭാവമുള്ള എന്തോ ആണെന്ന് സിനിമകളിലും മറ്റും കാണിച്ചത് എന്തുകൊണ്ടാണ്? തപസ്സ് മുടക്കാന്‍ വരുന്നവര്‍ ദേവലോക നര്‍ത്തകിമാര്‍ ആയത് എന്ത് കൊണ്ടാണ്? പുരുഷനെ മയക്കുന്ന ഒന്നായി സ്ത്രീശരീരത്തെ ഞങ്ങള്‍ക്ക് കാണിച്ചുതന്നത് എന്തുകൊണ്ടാണ് ?സ്ത്രീയുമായി ഒരു ബന്ധവുമില്ലാത്ത പരസ്യങ്ങളില്‍ പോലും സ്ത്രീയുടെ ഉടലും മുഖവും വച്ചത് എന്തുകൊണ്ടാണ്? കുട്ടിക്കാലം തുടങ്ങി കണ്ട സിനിമകള്‍ മുതല്‍ ദേ അടുത്ത് കണ്ട ചങ്ക്‌സ് പടത്തില്‍ വരെ സ്ത്രീയുടെ പൊക്കിളിനെയും,ശരീരത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു തമാശ രൂപത്തില്‍ അവതരിപ്പിച്ചത് എന്തിനാണ്? ആണിനുമില്ലേ പൊക്കിള്‍ കൊടി ?.
അവളുടെ സമ്മതമില്ലാത്ത ഏതൊരു സ്പര്‍ശനവും  violation ആണെന്ന് ആരും എന്തുകൊണ്ട് ഞങ്ങളെ പഠിപ്പിച്ചില്ല? ഒരു സ്ത്രീയുടെ പൊക്കിള്‍ കൊടി അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം ആണെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല? ആണിനെ വേണ്ട രീതിയില്‍ വളര്‍ത്താനുള്ള എന്ത് സംവിധാനമാണ് ഒരാണ്‍കുട്ടിയായ എനിക്ക് ലഭിച്ചിട്ടുള്ളത്? ഒരു പെണ്‍കുട്ടിക്ക് കൊടുത്തിട്ടുള്ള ശ്രദ്ധയുടെ നാലിലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. സ്ത്രീയെ മനുഷ്യജീവിയായി കാണാന്‍ അല്ല എന്നെ പഠിപ്പിച്ചത്, ആരും കവര്‍ന്നെടുക്കാതെ സൂക്ഷിച്ചുകൊണ്ട് നടക്കേണ്ട എന്തോ ഒന്ന്, അതുകൊണ്ടാണല്ലോ ഒരു പുരുഷന്‍ രാത്രി അവള്‍ക്ക് കൂട്ട് പോകേണ്ടിവരുന്നത് 'സംരക്ഷിക്കാന്‍'. 

'ഇത് തുറക്കരുത്' എന്ന് പറഞ്ഞു ഒരു സാധനം കയ്യില്‍ തന്നാല്‍ അത് തുറക്കാനുള്ള ചിന്തയായിരിക്കും മനസ്സില്‍ ഉണ്ടാകുക.
'നിന്റെ അമ്മയായിരുന്നെകില്‍ പെങ്ങളായിരുന്നെങ്കില്‍' എന്ന പ്രയോഗങ്ങള്‍ മാറ്റിപ്പിടിച്ച് 'അത് നിന്നെയായിരുന്നെകില്‍, നിനക്കിഷ്ടമില്ലാത്ത ഒന്നായിരുന്നെകില്‍' എന്ന് പറഞ്ഞു തുടങ്ങണം. ഒരു പെണ്‍കുട്ടിയെ ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ കയറി പിടിക്കുമ്പോള്‍, തോണ്ടുമ്പോള്‍ ഒരു പെണ്ണിന്റ്‌റെ മാനവും പോകുന്നില്ല നഷ്ടപ്പെടുന്നില്ല, നഷ്ടപ്പെടുന്നത് ആണുങ്ങളുടെ മാനമാണ്, പെണ്ണിന് നഷ്ടപ്പെടുന്നത് അവളുടെ സ്വാതന്ത്ര്യം മാത്രമാണ് അങ്ങനെ പഠിപ്പിച്ചു തുടങ്ങണം അടുത്ത തലമുറയെ. നിയമങ്ങള്‍ ശക്തമായിരുന്നെങ്കില്‍ ഇത്തരം ഹാഷ് റ്റാഗുകള്‍ കുറച്ചെങ്കിലും കുറഞ്ഞേനേ എന്ന് ഞാനും വിശ്വസിക്കുന്നു, പക്ഷെ അതില്ലല്ലോ, അതൊന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് എന്നെ പോലുള്ള ഓരോ ആണ്‍കുട്ടിയും ജനിച്ചതും വളര്‍ന്നതും.
എന്റ്‌റെ അമ്മ ഫേസ് ബുക്ക് ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍ അമ്മയ്ക്കും ഉണ്ടാകും ഒരുപാട് മീറ്റൂ ഹാഷ് റ്റാഗുകള്‍, എല്ലാ സ്ത്രീകള്‍ക്കും ഉണ്ട് ഒരു കഥ. പുരുഷസമൂഹത്തിന്റ്‌റെ , ചെറുപ്പക്കാരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ ഞാന്‍ മാപ്പു പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നതിന്. പക്ഷെ ഞങ്ങള്‍ ആണുങ്ങള്‍ അതിന് നൂറു ശതമാനം കുറ്റക്കാരല്ല എന്ന് വിനയത്തോട് കൂടി, ശിരസ്സ് താഴ്ത്തി പറഞ്ഞുകൊള്ളട്ടെ . എല്ലാ സ്ത്രീകളോടും ഒന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് ജനിക്കുന്നത് ഒരാണ്‍കുട്ടിയാണെങ്കില്‍ അവനെ ഏറ്റവും നല്ല മകനായി വളര്‍ത്തൂ. സ്‌നേഹമില്ലാത്ത, അനുവാദമില്ലാത്ത ഏതൊരു സ്പര്‍ശനവും തെറ്റാണ് എന്ന് പറഞ് പഠിപ്പിക്കുക. 'തത്വമസി' (അത് നീ തന്നെയാണ്)' എന്ന് വേദങ്ങളില്‍ പഠിപ്പിക്കുന്ന പോലെ അവളുടെ ഉടല്‍ നിന്റ്റെ തന്നെയാണ് എന്ന് അവന്റ്‌റെ കാതുകളില്‍ മന്ത്രമായി ഓതുക.
സമര്‍പ്പണം
ദൈവമേ നിനക്ക്, സാധിക്കുമെങ്കില്‍ ഒരു ദിവസം ഞങ്ങള്‍ ആണുങ്ങളെ പെണ്ണുങ്ങളായും , പെണ്‍കുട്ടികളെ ആണുങ്ങളായും ജീവിക്കാന്‍ അനുവദിക്കണം, കൂടുതല്‍ കാമം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരാണായി ജീവിക്കുകയെന്നാല്‍ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങള്‍ മനസ്സിലാക്കട്ടെ. ഒരു പെണ്ണായതുകൊണ്ട് മാത്രം അവള്‍ അനുഭവിക്കുന്ന സങ്കട കടലുകള്‍ എത്രമാത്രമാണെന്ന് ഞങ്ങള്‍ ആണുങ്ങളും മനസ്സിലാക്കട്ടെ. ഞങ്ങള്‍ പരസ്പരം അറിയട്ടെ, ഹൃദയങ്ങള്‍ കൊണ്ട് ചുംബിക്കട്ടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends