കാമുകിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; എല്ലാവരെയും ഞെട്ടിച്ച് പഴയ കാമുകൻ ചെയ്തത് ഇങ്ങനെ

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച യുവതിയെ പൂർവ കാമുകൻ വടിവാൾ കൊണ്ട് വെട്ടി. വെള്ളിയാഴ്ചയായിരുന്നു സംഭവം. പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശിനിയായ 23 കാരിക്കാണ് വെട്ടേറ്റത്. തുടയെല്ലിന് സാരമായി പരിക്കേറ്റ യുവതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കച്ചേരിമുക്ക് രതീഷ് ഭവനിൽ രതീഷിന് (30) എതിരെ പുത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. രതീഷ് വിദേശത്ത് ജോലിക്ക് പോയ ശേഷം നാട്ടിലെത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം പൊളിഞ്ഞു. ഡിഗ്രി കഴിഞ്ഞ യുവതിക്ക് വീട്ടുകാർ മറ്റൊരു കല്യാണം ഉറപ്പിക്കുകയും ചെയ്തു. രതീഷിന്റെ ശല്യം കൂടി വന്നതോടെ യുവതിയെ തുരുത്തിലമ്പലത്തിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് വെള്ളിയാഴ്ച കച്ചേരിമുക്കിലെ സ്വന്തം വീട്ടിലേക്ക് അപ്പച്ചിയുടെ മകനോടൊപ്പം എത്തിയ യുവതി ഇവിടെ നിന്ന് വൈകിട്ട് ബൈക്കിൽ മടങ്ങുമ്പോഴാണ് വടിവാളുമായി രതീഷ് എത്തുകയും തലങ്ങനെ വിലങ്ങനെ വെട്ടുകയും ചെയ്തത്. ബൈക്കിന്റെ പിന്നിൽ ഇരുന്ന യാത്രചെയ്ത യുവതി വെട്ടേറ്റ് താഴെ വീണു. രതീഷ് ഓടിയൊളിക്കുകയും ചെയ്തു. പ്രതിയെ ഇതുവരെ കിട്ടിയില്ല. ഒളിവിലായ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha























