ഒരു മാസം മുൻപ് വിവാഹം കഴിഞ്ഞ യുവതി കാമുകനൊപ്പം ഒളിച്ചോടി

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞതേ ഉള്ളു. ഒരു രാത്രി ഭർത്താവിന്റെ വീട്ടിൽനിന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയി. ഒരു മാസം മുമ്പ് വിവാഹിതയായ പുറമേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് ഈ മാസം പത്തൊമ്പതാം തീയതി കല്ലാച്ചി തെരുവൻ പറമ്പിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും കാമുകനൊപ്പം പോയത്.
വീട്ടിൽ കറണ്ട് പോയ സമയത്താണ് യുവതിയുടെ ഒളിച്ചോട്ടം. വെറുതെ കൈയും വീശിയല്ല അവൾ പോയത്. വിവാഹത്തിന് തനിക്ക് കിട്ടിയ മുഴുവൻ സ്വർണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. ആ സമയത്ത് കാമുകൻ യുവതിയെ കാത്ത് റോഡിൽ നിൽപ്പുണ്ടായിരുന്നു. അങ്ങനെ ബൈക്കിൽ കാത്തു നിന്ന പാനൂർ സ്വദേശിയായ ഇരുപത്തിനാലുകാരനോടൊപ്പം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവതി കാമുകനൊപ്പം പോയി. യുവതിയുടെ വിവാഹം നടക്കുന്ന സമയത്ത് കാമുകൻ ഗൾഫിലായിരുന്നു.
മൂന്ന് ദിവസം മുമ്പ് ഗൾഫിൽനിന്നും നാട്ടിലെത്തിയ കാമുകൻ പുറമേരിയിൽ യുവതിയുടെ വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിച്ചെങ്കിലും വീട്ടുകാർ വ്യക്തമായ വിവരങ്ങൾ ഇയാൾക്ക് നൽകിയില്ല.യുവതിയെ കാണാതായതോടെ ബന്ധുക്കൾ നാദാപുരം പൊലീസിൽ നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ യുവതിയും കാമുകനും തലശ്ശേരി കോടതിയിൽ ഹാജരായി. കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇവർ നാദാപുരം പൊലീസിൽ ഹാജരാകുകയായിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ട പ്രകാരം പോകാൻ കോടതി അനുവദിച്ചു.
https://www.facebook.com/Malayalivartha























