കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം ഉറപ്പിച്ച് എറണാകുളം ജില്ല

കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. മറ്റു ജില്ലകളെക്കാള്‍ 74 പോയിന്റിന്റെ ലീഡാണ് എറണാകുളത്തിനുള്ളത്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഇപ്പോഴത്തെ നിലയില്‍ എറണാകുളം 250 പോയിന്റ് കടക്കുമെന്നാണ് കരുതുന്നത്.
പാലക്കാടിന് 140 പോയിന്റ് മാത്രമാണുള്ളത്. ആകെയുള്ള 95 ഫൈനലുകളില്‍ 73 എണ്ണം പൂര്‍ത്തിയായപ്പോള്‍ 28 സ്വര്‍ണവും 11 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 209 പോയിന്റുമായി എറണാകുളത്തിന് വ്യക്തമായ ലീഡുണ്ട്. 16 സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 134 പോയിന്റേ ഇപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടിന്റെ അക്കൗണ്ടില്‍ ഉള്ളൂ.
https://www.facebook.com/Malayalivartha























