ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് സ്വമേധയാ രാജി വയ്ക്കാന്‍ അഭ്യുദയകാംക്ഷികള്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് സ്വമേധയാ രാജി വയ്ക്കാന്‍ അഭ്യുദയകാംക്ഷികള്‍ ഉപദേശിക്കുന്നു. അഴിമതിയുടെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നത് മോശമാണെന്ന വിലയിരുത്തലിലായിരിക്കും അദ്ദേഹത്തെ ഒഴിവാക്കുക. തോമസ് ചാണ്ടി രാജിവയ്ക്കാനാണ് സാധ്യത.
ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഒരു മന്ത്രിക്കെതിരായ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് തെറ്റാണെന്ന നിഗമനത്തിലാണ് റവന്യുമന്ത്രി. മന്ത്രി ചന്ദ്രശേഖരന്‍ ഇന്ന് തലസ്ഥാനത്തെത്തിയാലുടന്‍ അന്വേഷണത്തിന് ഉത്തരവിടും. കളക്ടര്‍ അനുപമക്ക് മേല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കും.
കൈയേറ്റം ആരു നടത്തിയാലും കൈയേറ്റം തന്നെയാണെന്ന നിലപാടിലാണ് റവന്യൂ മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാട് തന്നെയാണുള്ളത്. തന്റെ മന്ത്രിസഭയില്‍ ഒരാള്‍ നഗ്‌നമായ അഴിമതി നടത്തുമ്പോള്‍ അത് കണ്ടു കൊണ്ടിരിക്കുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനിടെ പല പ്രമുഖരും തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും നിന്ന് സമ്മര്‍ദ്ദങ്ങള്‍ ശക്തമാവുകയാണ്.
കോടിയേരിയുടെ നിലപാട് നിര്‍ണായകമാണ്. അദ്ദേഹം തോമസ് ചാണ്ടിയെ ഒഴിവാക്കുന്നതിനോട് യോജിക്കുന്നില്ല. കളക്റ്ററുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ പുറത്താക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കോടിയേരിക്കുള്ളത്. എല്‍ ഡി എഫിന്റെ ഫണ്ട് പുള്ളറാണ് തോമസ് ചാണ്ടി. അദ്ദേഹതെ ഒഴിവാക്കാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് സ്വാഭാവികം മാത്രം.
സോളാര്‍ അഴിമതിയുയര്‍ത്തി യാത്ര നടത്തുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചടത്തോളം വലിയൊരു പ്രതിസന്ധിയാണ് തോമസ് ചാണ്ടി. സോളാര്‍ കേസില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് ചാണ്ടി. സോളാര്‍ കേസിനെ കുറിച്ച് ആത്മാര്‍ത്ഥമായി സംസാരിക്കണമെങ്കില്‍ ചാണ്ടിയെ ഒഴിവാക്കേണ്ടി വരും. ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കൈയേറിയിട്ടുണ്ടെങ്കില്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം വീമ്പിളക്കിയിരുന്നു. ഇക്കാര്യം പ്രതിപക്ഷം ആയുധമാക്കും.
https://www.facebook.com/Malayalivartha























