അനുഷ്‌കയുടെ വണ്ണം കുറയ്ക്കാന്‍ നിര്‍മ്മാതാവും സംവിധായകനും പെട്ട കഷ്ടപ്പാട്

ബാഹുബലിക്ക് ശേഷം തീയറ്ററിലെത്തുന്ന അനുഷ്‌കയുടെ ചിത്രമാണ് ഭഗന്മതിയെ ചുറ്റിപ്പറ്റിയാണ് വാര്‍ത്ത. സുന്ദരിയായ ദേവസേനയ്ക്ക് പിന്നാലെയെത്തുന്ന ഭഗന്മതിയും അതേ മികവോടെയാകണമെന്നത് നിര്‍ബന്ധം. എന്നാല്‍ സൈസ് സീറോ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗന്മതിയുടെ കുറേ ഷെഡ്യൂള്‍. അതിനാല്‍ തന്നെ വണ്ണമുള്ള അനുഷ്‌കയെയാണ് കാണാനാവുന്നത്. എന്നാല്‍ ഇതില്‍ കോപ്രമൈസ് ചെയ്യാന്‍ സംവിധായകന്‍ തയ്യാറല്ല. മെലിഞ്ഞു സുന്ദരിയായ അനുഷ്‌ക വേണമെന്ന നിര്‍ബന്ധത്താല്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് മിനുക്കി എടുക്കുകയാണ്.
ഇതിനുള്ള ചിലവാണ് പക്ഷേ ഞെട്ടിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഇതിനു മാത്രമായി ചിലവാകുന്നത്. നാലു കോടി രൂപയാണ് അനുഷ്‌കയുടെ സാധാരണ പ്രതിഫലം അതിനാല്‍ തന്നെ ഇത് അധിക ചിലവാണ്. ബാഹുബലിയുടെ ചില ഭാഗങ്ങളില്‍ അനുഷ്‌കയ്ക്ക് വണ്ണം തോന്നിച്ചതും വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത് ഭഗന്മതിയില്‍ ആവര്‍ത്തിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ട്.
ഇക്കാരണങ്ങള്‍ കൊണ്ടാണ് സിനിമയുടെ റിലീസ് വൈകുന്നതും. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രം തീയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, ആശാ ശരത്, ജയറാം എന്നിവരും ചിത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha























