സഹപാഠിയോട് വഴക്കിട്ട രണ്ടാം ക്ലാസുകാരന് അഞ്ച് ദിവസത്തെ സസ്പെൻഷൻ ; നടപടി പിതാവിനോടുള്ള ശത്രുതയുടെ ഭാഗമായെന്ന് ആരോപണം

സഹപാഠികളോട് വഴക്കിട്ടെന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്പെൻഡ് ചെയ്തു. തലസ്ഥാനത്തെ ബാലരാമപുരത്തെ സ്വകാര്യ സ്കൂളിലാണ് വിചിത്ര നടപടി. അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്പെൻഡ് ചെയ്തത്. അതേസമയം, കുട്ടിയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂളിലെ രക്ഷാകർതൃ സമിതി യോഗം ചേർന്നാണ് നടപടിയെടുത്തതെന്നും കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് പറഞ്ഞതെന്നും സ്കൂൾ പ്രൻസിപ്പാൾ അറിയിച്ചു.
ഇക്കാര്യം അറിയിച്ചപ്പോൾ കുട്ടിയെ സസ്പെൻഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടുവെന്നും ഇത് തർക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ഇത്തരത്തിൽ നോട്ടീസ് നൽകിയതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടിയോട് അധ്യാപകർ ഈ നടപടി സ്വീകരിച്ചതെന്നും കുട്ടിയെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്നുൾപ്പെടെ മാറ്റിനിർത്തിയെന്നും പിതാവും ആരോപിച്ചു. അതിനിടെ, കുട്ടിയെ അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർത്തുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha























