തനിക്ക് വധഭീഷണിയുണ്ടെന്ന് എംഎൽഎ കാരാട്ട് റസാഖ്

തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. രണ്ട് ദിവസം തുടർച്ചയായി തന്നെ വധിക്കാനുള്ള ശ്രമമുണ്ടായെന്ന് എംഎൽഎ കൊടുവള്ളി പോലീസിന് പരാതി നൽകി.
പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡിജിപിക്കു നൽകിയ പരാതിയിലും പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നും റസാഖ് ആരോപിച്ചു. മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ പോലും സാഹചര്യമില്ല. വധശ്രമത്തിന് പിന്നീൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും റസാഖ് പറഞ്ഞു.
https://www.facebook.com/Malayalivartha























