തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍ മേല്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ടിലെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. റിപ്പോര്‍ട്ടില്‍ റവന്യൂമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കില്ലെന്നും അത് മുഖ്യമന്ത്രിയ്ക്ക് വിടാമെന്നും സിപിഐ തീരുമാനിച്ചെന്നാണ് വിവരം.
റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ലേക്ക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങളാണ് മന്ത്രി തോമസ് ചാണ്ടി നടത്തിയതെന്നു കളക്ടറുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നെല്‍വയല്‍, നീര്‍ത്തട നിയമമനുസരിച്ച് ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യങ്ങളടങ്ങിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം തന്റെ നിര്‍ദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാകും മന്ത്രി അത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക.
https://www.facebook.com/Malayalivartha























