രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. രാജീവിന്റെ അമ്മയാണ് ഉബൈദിനെതിരെ പരാതി നല്‍കിയത്.
കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നത് വിലക്കിയ ഉബൈദിന്റെ ഉത്തരവിനെതിരെയാണ് പരാതി. ഈ ഉത്തരവോടെ കേസിന്റെ അന്വേഷണം നിലച്ചതായി രാജീവിന്റെ അമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























