ദിലീപും മഞ്ജുവിനും പിന്നാലെ ഐവി ശശിയും സീമയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നില്‍

സിനിമാ മേഖലയിലെ വിവാഹവം വേര്‍പാടും എന്നും വലിയ വാര്‍ത്തയാണ്. സിനിമയില്‍ പല താര വിവാഹങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ കെട്ടിറപ്പോടെ നിന്നതായിരുന്നു ഐവി ശശി സീമ ദാമ്പത്യം. എന്നാല്‍ ദിലീപും മഞ്ജുവാര്യരും വിവാഹ മോചിതരായ സമയത്ത് പ്രചരിച്ച മറ്റൊരു വിവാഹ മോചന കഥയാണ് ഐവി ശശിയും സീമയുമായുള്ള വിവാഹ മോചനം. 37 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍. ദിലീപ്മഞ്ജു, പ്രിയദര്‍ശന്‍ലിസി ദമ്പതികള്‍ക്ക് പിന്നാലെ ശശിയും സീമയും ദാമ്പത്യം അവസാനിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ വാര്‍ത്തയറിഞ്ഞ ഐവി ശശിയും സീമയും ശരിക്കും സ്തംഭിച്ചു പോയി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ? എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടത് എന്നായിരുന്നു ഐവി ശശിയുടെ പ്രതികരണം
1980ല്‍ ആണ് ഐവി ശശിയും സീമയും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ചിത്രങ്ങളില്‍ നായികയായി. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവര്‍ക്കും അനു, അനി എന്നീ രണ്ടു മക്കളുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്നെങ്കിലും, സീരിയലുകളില്‍ അമ്മ വേഷങ്ങളിലൂടെ സജീവമാണ് സീമ.
https://www.facebook.com/Malayalivartha























