പ്രേതബാധയെന്നു മുതലാളി... ശൂന്യതയില്‍ നിന്ന് പാഞ്ഞു വന്ന കാര്‍ ബി എം ഡബ്ല്യൂനെ ഇടിച്ചു നിര്‍ത്തി

വിശ്വസിച്ചാലും ഇല്ലെങ്കിലും സോഷില്‍ മീഡിയയിലുടെ പ്രചരിക്കുന്ന ഒരു പ്രേത ദൃശ്യങ്ങള്‍ ആരേയും അത്ഭുതരാക്കും. ഒരു കാര്‍ അപ്രത്യക്ഷമായി ഇടിച്ചു നിര്‍ത്തിയ ബിഎം ഡബ്ല്യൂവാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിംഗപ്പൂരിലാണു സംഭവം.
റോഡിലെ ട്രാഫിക് സിഗ്‌നലില്‍ നിന്നും മുന്നോട്ടു നീങ്ങുന്ന വെളുത്ത നിറത്തിലുള്ള ബിഎംഡബ്ലിയു 6 സീരീസ് കാറിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാറിന്റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്.
സിഗ്‌നല്‍ കിട്ടി, അവസാന വാഹനവും കടന്നു പോയ ശേഷം മറ്റുവാഹനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി വലത്തേക്ക് തിരിയുന്ന ബിഎംഡബ്ലിയുവാണ് വീഡിയോയില്‍. പൊടുന്നനെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ചെറുകാര്‍ ശൂന്യതയില്‍ നിന്നെന്ന വണ്ണം റോഡില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറില്‍ ഇടിച്ച് ബിഎംഡബ്ലിയു നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ ഇത് വെറും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്ന് തുടര്‍ച്ചയായി വീഡിയോ കണ്ടാല്‍ മനസിലാകും. ഡാഷ് ക്യാമറയില്‍ ഈ ചെറുകാറിനെ കാണാത്തതാണ്. വീഡിയോയുടെ ഒമ്പതാം സെക്കന്‍ഡ് മുതല്‍ സൂക്ഷിച്ചു നോക്കൂ. ബിഎംഡബ്ലിയുവിന്റെ ടോപ്പിനു മുകളിലൂടെ ആ ചെറുകാറിന്റെ മുകള്‍ വശം ചെറുതായി കാണാനാകും. പ്രേതമാണോ അല്ലയോ എന്ന് വീഡിയോ ഒന്നു കണ്ടു നോക്കി നിങ്ങള്‍ തന്നെ തീരുമാനിക്കൂ...
https://www.facebook.com/Malayalivartha























