ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി; അഞ്ചു പേര്‍ക്കെതിരെ കേസ്

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. 12 കാരനായി വിദ്യാര്‍ത്ഥിയെ അതേ ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അഞ്ചല്‍ പൊലിസ് കേസെടുത്തു.
റാഗിങ്ങിനും ലൈംഗിക പീഡനത്തിനും ഇരയായ കുട്ടി അവധിക്ക് വീട്ടിലെത്തി രക്ഷാകര്‍ത്താക്കളോട് വിവരം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാവ് കുട്ടിയുമായി കൊല്ലം ചൈല്‍ഡ് ലൈനില്‍ എത്തി പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കതിരെ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈ മുതല്‍ തന്റെ മുറിയിലെത്തി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിവരികയാണെന്നും പുകവലിക്കുന്നതിനും മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനും നിര്‍ബന്ധിപ്പിച്ചു വരികയായിരുന്നുമാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയിരിക്കുന്ന പരാതിയിലുള്ളത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സ്‌കൂളിന്റെ പേരിനെ കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























