കേരളത്തിന് സന്തോഷിക്കാം... കേരളപ്പിറവി ദിനം മുതല്‍ സംസ്ഥാനത്തേക്ക് അഞ്ചു തീവണ്ടികളുടെ സര്‍വീസ് നീട്ടി

കേരളപ്പിറവി ദിനം മുതല്‍ സംസ്ഥാനത്തേക്ക് അഞ്ചു തീവണ്ടികളുടെ സര്‍വീസ് നീട്ടി. എന്നാല്‍ പുതിയ രണ്ടു വണ്ടികള്‍പട്ടികയിലുണ്ടെങ്കിലും എന്ന ഓടിത്തുടങ്ങുമെന്ന് പറയുന്നില്ല.
അമൃതാ എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍പഴനി എക്‌സപ്രസ്, പാലക്കാട് പഴനി തിരുച്ചന്തൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ എറണാകുളം ആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍കൊല്ലം അനന്തപുരി എക്‌സപ്രസ് എന്നീ വണ്ടികളുടെ സര്‍വീസാണ് നീട്ടിയത്.
മംഗളൂരു ജംഗ്ഷന്‍കൊച്ചുവേളി അന്ത്യോദയ എക്‌സപ്രസ്, ഗാന്ധിധാംതിരുനെല്‍വേലി പ്രതിവാര ഹംസഫര്‍ എക്‌സ്പ്രസ് എന്നിവയാണ് പുതിയ തീവണ്ടി സര്‍വീസുകള്‍.
രാത്രി 10.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് പാലക്കാട് വഴി ഉച്ചയ്ക്ക് 1.10 മധുരയില്‍ എത്തുന്ന വിധത്തിലാണ് അമൃതാ എക്‌സ്പ്രസിന്റെ സമയക്രമം. ചെന്നൈയില്‍ നിന്നും രാത്രി 9.40 ന് പുറപ്പെട്ട് പഴനി വഴി രാവിലെ 11 മണിക്ക് പാലക്കാടെത്തുന്നതാണ് ചെന്നൈ സെന്‍ട്രല്‍പഴനി എക്‌സപ്രസ് എത്തുക.
കേരളത്തില്‍ നിന്നും പഴനിക്കും തിരുച്ചന്തൂര്‍ക്കും പോകുന്ന ഭക്തര്‍ക്ക് ആശ്വാസമാകുന്നതാണ് പാലക്കാട് പഴനി തിരുച്ചന്തൂര്‍ പാസഞ്ചര്‍ പുലര്‍ച്ചെ 4.30ന് പാലക്കാട് നിന്നും പുറപ്പെട്ട് രാവിലെ 7.20ന് പഴനിയിലും വൈകിട്ട് നാല് മണിയോടെ തിരുച്ചെന്തൂരിലും എത്തും.
https://www.facebook.com/Malayalivartha























