ഗൗരിയുടെ ആത്മഹത്യ: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ട്രിനിറ്റി ലൈസിയം സ്്കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയായ ഗൗരി നേഹ ചാടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഗൗരിയെ അധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയും ചാടുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ ഇന്നലെ രാത്രി എട്ട് മണിയോടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.
കേസില്‍ അന്വേഷണം പുരോഗമിക്കവെ, ലഭിച്ച സി.സി.ടി.വി ദൃശയങ്ങള്‍ നിര്‍ണായക തെളിവായേക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍ പോയ ക്രെസന്റ്, സിന്ധു എന്നീ അദ്ധ്യാപികമാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരേയും സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
https://www.facebook.com/Malayalivartha























